യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്

NOVEMBER 7, 2026, 6:28 PM

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. 

 പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14-ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. 

യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. 35 കാരിക്ക് മരിക്കും മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച്  കണ്ടെത്തിയിരുന്നു. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.

vachakam
vachakam
vachakam

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അറസ്റ്റിലായിരിക്കുകയാണ്. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.  

യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam