മുംബൈ: ആത്മീയ പ്രഭാഷകൻ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗിക പീഡന പരാതി. ലൈംഗിക പീഡന പരാതിയ്ക്കും ഭീഷണിപ്പെടുത്തലിനും പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
പരാതിക്കാരിയായ യുവതിയും സാമൂഹിക പ്രവർത്തകരും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മറ്റ് ചില സ്ത്രീകളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും നിലവിൽ ഒരു എഫ്ഐആർ മാത്രമാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
പൂണെ സ്വദേശിനിയായ ഭക്തയുടെ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. 2023ൽ ഉത്തർപ്രദേശിലെ വൃന്ദാവനിലുള്ള ഇന്ദ്രദേവ് മഹാരാജിന്റെ സേവാധാം ആശ്രമത്തിൽ താമസിക്കുമ്പോൾ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നും പിന്നീട് വിഡിയോ കോളുകളിലൂടെ അശ്ലീല പ്രവൃത്തികൾക്ക് നിർബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി.
സമൂഹമാധ്യമങ്ങളിൽ ആത്മീയ പ്രഭാഷണങ്ങൾ കണ്ടാണ് യുവതി 2023ൽ ഇന്ദ്രദേവ് മഹാരാജുമായി ബന്ധപ്പെടുന്നത്. പിന്നീട് മുംബൈ സാന്താക്രൂസിൽ നടന്ന സത്സംഗത്തിൽ പങ്കെടുത്ത് ഇയാളിൽ നിന്ന് ദീക്ഷ സ്വീകരിച്ചു.
തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ഇന്ദ്രദേവ് വിശ്വാസം പിടിച്ചുപറ്റിയെന്നും അതിന് ശേഷമാണ് വൃന്ദാവനിലെ ആശ്രമം സന്ദർശിച്ചതെന്നും പരാതിക്കാരി പറയുന്നു. എന്നാൽ തന്റെ മേലുള്ള ആരോപണങ്ങൾ ഇന്ദ്രദേവ് നിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
