തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചതിന് 26 ദിവസത്തിനുള്ളിൽ 23,040 പേർക്കെതിരെ കേസ്. കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കേസെടുത്തത്.
ഒക്ടോബർ 13 മുതൽ ഇന്ന് രാവിലെ 7 മണിവരെയുള്ള കണക്കുകളാണ് പൊലീസ് പുറത്ത് വിട്ടത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻറെ നിർദേശപ്രകാരമായിരുന്നു നടപടി.
2762 കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം റൂറലിലാണ് ഏറ്റവും കൂടുതൽ.
കാസർകോട് ആണ് ഏറ്റവും കുറവ്. മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന ശക്തമായി തുടരുമന്നെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
