സീറാം സാംബശിവ റാവുവിന്റെ കാലത്തെ ബാർ ലൈസൻസുകളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത

NOVEMBER 7, 2026, 7:29 PM

 തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻ്റെ കാലത്ത് എക്സൈസ് മന്ത്രി അറിയാതെ മൂന്ന് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത.

 എക്സൈസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ആരോപണത്തിലും വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യും. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ലിജു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകും. അതിവേഗം ലൈസൻസ് നൽകിയതിൽ ബാഹ്യ ഇടപെടലെന്ന് വിവരം മന്ത്രിക്ക് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.  

 എറണാകുളത്ത് ജൂണിലാണ് രണ്ട് ബിയർ വൈൻ പാർലറുകളുടെ ബാർ ലൈസൻസ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം ലൈസൻസായി.

vachakam
vachakam
vachakam

പാലായിൽ സെപ്തംബർ അവസാനമാണ് ബാർ ലൈസൻസിനായി അപേക്ഷ നൽകിയത്. ഒക്ടോബർ മൂന്നിന് ലൈസൻസ് കിട്ടി. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴാണ് ഈ സർക്കാരിൻറെ കാലത്ത് മൂന്ന് ബാർ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam