മെസിയുടെ പേരിലെ തട്ടിപ്പ്: ഇഡി കേസെടുത്തതിന് പിന്നാലെ   എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ഹൈക്കോടതിയിൽ

NOVEMBER 7, 2026, 9:41 AM

 എറണാകുളം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. കേസിലെ ഉന്നതതല ഇടപെടലുകൾ അന്വേഷണവിധേയമാക്കിയതിനെത്തുടർന്നാണ് സർക്കാറിന്റെ നടപടി.

ടെൻഡർ നടപടികൾ പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും സ്‌പോൺസർഷിപ്പ് കരാറുകൾ നൽകിയതിൽ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കുമാറിനെയും കാസർഗോഡ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണറായ വി. സജിത്തിനേയുമാണ് സ്ഥലം മാറ്റിയത്. റിപ്പോർട്ടർ ചാനലിനെതിരെയുള്ള നികുതിവെട്ടിപ്പ് കേസ് തടസപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചിരുന്നു.

ഇതേത്തുടർന്നാണ് നടപടി.  അതേസമയം മെസ്സിയുടെ പേരിലെ തട്ടിപ്പിൽ റിപ്പോട്ടർ ചാനൽ ഉടമ ആൻറോ അഗസ്റ്റിനെതിരെ ഇഡിയും കേസെടുത്തു.  സർക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചു ലാഭമുണ്ടാക്കിയെന്നാണ് കേസ് . റിപ്പോർട്ടർ ചാനലിനെ പ്രതിയാക്കിയാണ്  പുതിയ കേസ് . മെസ്സി തട്ടിപ്പിൽ മുൻപ്  ഫെമ ലംഘനത്തിന് ഇഡി ആൻറോക്കെതിരെ കേസെടുത്തിരുന്നു. അതേസമയം മെസ്സി തട്ടിപ്പിൽ ഗോകുലം ചിറ്റ്സിൻറെ പങ്ക് പരിശോധിക്കാനൊരുങ്ങുകയാണ് ജിഎസ്‍ടി വകുപ്പ്.

vachakam
vachakam
vachakam

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നഷ്‌ടം കാണിച്ച റിപ്പോർട്ടർ ടിവിക്ക് 137 കോടി രൂപ വായ്പ നൽകിയതാണ് വകുപ്പിന് സംശയം ഉയരാൻ കാരണം.    ഇ ഡി കേസ് വരുന്നതിന് തൊട്ട് മുന്നെ മെസി കേസിലെ പൊലീസ് എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആൻറോ അസ്റ്റിൻ ഹൈക്കോടതിയെയും സമീപിച്ചു. സർക്കാറിന് നഷ്ടവും അവമതിപ്പുമുണ്ടാക്കിയതിന് തെളിവില്ലെന്നാണ് വാദം. സർക്കാരിന് ഉണ്ടായ നഷ്ടം എത്രയെന്ന്, അല്ലെങ്കിൽ ഡെപ്പോസിറ്റ് കെട്ടിവെക്കണം എന്ന് കാണിക്കുന്ന കൃത്യമായ വിവരങ്ങൾ ഇല്ല എന്നും ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.



vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam