രാധ നൽകിയ ചെക്ക് തട്ടിപ്പ് പരാതിയിൽ പ്രതികരിച്ച് നടി അംബിക 

SEPTEMBER 22, 2026, 1:35 AM

നടിയും സഹോദരിയുമായ രാധ നൽകിയ ചെക്ക് തട്ടിപ്പ് പരാതിയിൽ പ്രതികരിച്ച് നടി അംബിക രം​ഗത്ത്. വസ്തുതകൾ മറച്ചുവച്ച് രാധ കള്ളക്കരച്ചിൽ കരയുകയാണെന്നും സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രാധ തന്നെയാണ് ചെക്ക് നൽകിയതെന്നും അംബിക പ്രതികരിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് സഹോദരി അംബികയ്ക്കും സഹോദരനും എതിരെ രാധ പരാതിയുമായി രം​ഗത്ത് വന്നത്. 

 തൻ്റെ 5 ചെക്കുകൾ തട്ടിയെടുത്ത് അംബികയും സഹോദരൻ അർജുനും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ചെന്നൈ പൊലീസ് കമ്മിഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി നൽകിയത്. തങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് തൻറെ അറിവില്ലാതെ താൻ ഒപ്പിട്ടുവച്ചിരുന്ന അഞ്ച് ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ കൈവശപ്പെടുത്തിയെന്നാണ് രാധ പരാതിയിൽ പറയുന്നത്. 

അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരെയാണ് പരാതി നൽകിയത്. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർക്കാണ് പരാതി സമർപ്പിച്ചത്. സെപ്റ്റംബർ 21നാണ് പരാതി നൽകിയതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ചെക്ക് സംബന്ധിച്ച ആരോപണങ്ങൾക്കുപുറമെ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ, സ്വത്ത് രേഖകൾ, മറ്റ് പ്രധാനപ്പെട്ട രേഖകൾ എന്നിവ സൂക്ഷിച്ചിരിക്കുന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽനിന്ന് അംബികയും മല്ലികാർജുനയും തന്നെ തടയുന്നതായും രാധ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

അതേസമയം ചെക്ക് മടങ്ങിയതിന് രാധക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അംബിക പത്രക്കുറിപ്പിൽ അറിയിച്ചു.  മൂവർക്കുമായുള്ള ചെന്നൈയിലെ 'എആർഎസ്' ഗാർഡൻസിന്റെ പേരിൽ സ്വത്തുതർക്കമുണ്ടായിരുന്നെന്നും സ്വർണവും  വട്ടിയൂർക്കാവിലുള്ള  വസ്തുവും ചെന്നൈയിലുള്ള 47 സെന്റും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരൻ മല്ലികാർജുന്റെ പരാതിയിൽ വട്ടിയൂർക്കാവ് സ്റ്റേഷനിൽ രാധയ്ക്കെതിരെ കേസുണ്ടെന്നും അംബിക അറിയിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam