അകല്‍ച്ച മറന്ന് മകനായി ഒന്നിച്ച് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും; താര സമ്പന്നമായി വിവാഹ സത്കാരം

SEPTEMBER 19, 2026, 3:43 AM

നടനും മുന്‍മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിന്റെയും മുന്‍ ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകനായ ആദിത്യകൃഷ്ണന്‍ തമ്പിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. തമിഴ്നാട് സ്വദേശിയായ മനീഷയാണ് വധു. കോയമ്പത്തൂര്‍ ജെന്നീസ് റസിഡന്‍സിയില്‍ വെച്ച് നടന്ന വിവാഹച്ചടങ്ങുകളില്‍ മകനായി ഗണേഷ് കുമാറും യാമിനി തങ്കച്ചിയും ഒന്നിച്ച് പങ്കെടുത്തു.

തിരുവനന്തപുരത്ത് നടന്ന വിവാഹസത്കാരം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മുഖ്യമന്ത്രി വി.ഡി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി സി.പി. ജോണ്‍, മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍, പി.സി ജോര്‍ജ് എന്നിവര്‍ക്കൊപ്പം ചലച്ചിത്ര മേഖലയില്‍ നിന്ന് സംവിധായകരായ ഷാജി കൈലാസ്, ജീത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, അഭിനേതാക്കളായ മണിയന്‍പിള്ള രാജു, ഗോകുല്‍ സുരേഷ്, ആനി, കൃഷ്ണപ്രഭ തുടങ്ങിയ നിരവധി താരങ്ങളും എത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam