തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി ശ്രുതി ഹാസൻ. ചെറുപ്പകാലം മുതൽ നേരിടുന്ന പി.സി.ഒ.എസ് എന്ന രോഗാവസ്ഥയും, അത് തന്റെ ചിന്തകളെ എങ്ങനെ സ്വാധീനിച്ചുവെന്നും അഭിമുഖത്തിൽ താരം പങ്കുവെച്ചു.
14-ാം വയസ്സിൽ തന്നെ തനിക്ക് ഗർഭം ധരിക്കാൻ പ്രയാസമായിരിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നതായി 40-കാരിയായ ശ്രുതി വെളിപ്പെടുത്തി. നടി സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് താരം മനസ്സ് തുറന്നത്:
"14 വയസ്സുള്ളപ്പോൾ മുതൽ കേൾക്കുന്നതാണ് പി.സി.ഒ.എസ് ഉള്ളതുകൊണ്ട് അമ്മയാകുന്നത് നടക്കാത്ത കാര്യമാണെന്ന്. അതിനാൽ അതൊരിക്കലും സംഭവിക്കാത്ത ഒന്നാണെന്ന് ഞാൻ വർഷങ്ങളോളം വിശ്വസിച്ചു," ശ്രുതി പറഞ്ഞു.
എന്നാൽ ഗൈനക്കോളജിസ്റ്റ് ഡോ. ധ്രുപ്തി ദേധിയയുമായുള്ള കൂടിക്കാഴ്ച തന്റെ കാഴ്ചപ്പാട് മാറ്റിയെന്ന് ശ്രുതി പറയുന്നു. അമ്മയാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ തടസ്സങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാമെന്ന് ഡോക്ടർ നൽകിയ ആത്മവിശ്വാസം വലിയ ആശ്വാസമായി. 53-ാം വയസ്സിൽ അമ്മയായ ഹോളിവുഡ് നടി കാമറൂൺ ഡയസിനെപ്പോലുള്ളവർ തനിക്ക് പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.
ജീവശാസ്ത്രപരമായി കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് പുറമെ കുട്ടികളെ ദത്തെടുക്കാനും തനിക്ക് താല്പര്യമുണ്ടെന്ന് നട വ്യക്തമാക്കി. "എനിക്ക് ഒരു അമ്മയാകണം, അതിനായി ദത്തെടുക്കാനും ഞാൻ തയ്യാറാണ്," ശ്രുതി നിലപാട് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
