തങ്ങളുടെ പെൺകുഞ്ഞിന്റെ പേര് വെളിപ്പെടുത്തി പ്രശസ്ത പോപ്പ് ഗായിക ലെഡി ഗാഗയും, പങ്കാളി മൈക്കൽ പോളാൻസ്‌കിയും . 'റോസ് ബീൻ പോളാൻസ്‌കി' (Rose Bean Polansky) എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ജൂൺ 9-ന് ലോസ് ഏഞ്ചലസിലെ സീഡാർസ്-സിനായ് മെഡിക്കൽ സെന്ററിൽ വാടകഗർഭധാരണത്തിലൂടെയാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുഞ്ഞിന്റെ ജനനം മുതൽ തികച്ചും സ്വകാര്യമായി കാര്യങ്ങൾ കൊണ്ടുപോയ ദമ്പതികൾ സെപ്റ്റംബർ 11-നാണ് കുഞ്ഞിനൊപ്പം ആദ്യമായി കാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
കുഞ്ഞിന് നൽകിയിരിക്കുന്ന 'റോസ് ബീൻ' എന്ന പേരിന് ഗാഗയുടെ സിനിമാ-സംഗീത ജീവിതവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. 2018-ൽ പുറത്തിറങ്ങിയ 'എ സ്റ്റാർ ഈസ് ബോൺ' (A Star Is Born) എന്ന ഗാഗയുടെ സൂപ്പർഹിറ്റ് ചിത്രത്തിൽ പാടിയ 'ലാ വീ എൻ റോസ്' (La Vie En Rose) എന്ന ലോകപ്രശസ്ത ഗാനത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. ഗാഗയുടെ പുറകിൽ വലിയൊരു റോസാപ്പൂവിന്റെ ടാറ്റൂവും ഉണ്ട്.
പ്രശസ്ത സംഗീതജ്ഞനും LGBTQ+ ആക്ടിവിസ്റ്റുമായ കാൾ ബീനിനോടുള്ള (Carl Bean) ആദരസൂചകമായാണ് ഈ പേര് നൽകിയത്. കാൾ ബീന്നിന്റെ 1977-ലെ 'ഐ വാസ് ബോൺ ദിസ് വേ' എന്ന ഗാനത്തിൽ നിന്നാണ് 2011-ൽ ഗാഗ തരംഗം സൃഷ്ടിച്ച 'ബോൺ ദിസ് വേ' (Born This Way) എന്ന ആൽബം നിർമ്മിച്ചത്. 2019 മുതൽ പ്രണയത്തിലായിരുന്ന ഗാഗയും മൈക്കൽ പോളാൻസ്‌കിയും 2024-ലാണ് വിവാഹിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
