ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്; കിഴക്കൻ മേഖലയിൽ കനത്ത മഴ

SEPTEMBER 20, 2026, 8:08 AM

കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ട്. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തീക്കോയി, തലനാട്, പൂഞ്ഞാർ, അടിവാരം, വാഗമൺ മേഖലകളിലാണ് മഴ ശക്തമായത്. പാലാ, ഭരണങ്ങാനം പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്.

തീക്കോയി മേഖലയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സവും നേരിട്ടു. പുഴയിൽ വെള്ളം കലങ്ങിമറിഞ്ഞ നിലയിലാണ്.

വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ടാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam