പ്രസവാനന്തര ശരീരഭാരത്തിന്റെ പേരിൽ അധിക്ഷേപം; കത്രീനയ്ക്ക് പിന്തുണയുമായി ഹൃത്വിക് റോഷനും 

SEPTEMBER 18, 2026, 10:04 AM

ബോളിവുഡ് നടി കത്രീന കൈഫിന് നേരെ ഉയരുന്ന ബോഡി ഷെയിമിങ്ങിനും സോഷ്യൽ മീഡിയ ട്രോളുകൾക്കും എതിരെ പിന്തുണയുമായി പ്രമുഖർ. അടുത്തിടെ ഭർത്താവ് വിക്കി കൗശലിനൊപ്പം അംബാനി കുടുംബത്തിന്റെ ഗണപതി പൂജ ആഘോഷങ്ങളിൽ പങ്കെടുത്തതിന് പിന്നാലെയാണ് കത്രീനയുടെ പ്രസവാനന്തര ശരീരഭാരത്തെയും രൂപമാറ്റത്തെയും പരിഹസിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്.

എന്നാൽ, ട്രോളന്മാർക്ക് കടുത്ത ഭാഷയിൽ മറുപടി നൽകുന്ന ഹർഷവീർ ജെയിൻ എന്ന വ്യക്തിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലൈക്ക് അടിച്ചു കൊണ്ട് നടൻ ഹൃത്വിക് റോഷൻ കത്രീനയ്ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.

 "പ്രസവാനന്തരം തടി വച്ചു എന്ന പേരിൽ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നവർ അർഹിക്കുന്നത് സഹതാപം മാത്രമാണ്. അവർ ഒരു അമ്മയാണ്, വിജയകരമായ ബിസിനസ് നടത്തുന്നു, വ്യക്തിപരമായും പ്രൊഫഷണലായും ഉയർന്ന നിലയിൽ നിൽക്കുന്ന വ്യക്തിയാണ്. ഇത്തരക്കാരുടെ വിമർശനങ്ങൾ അവരെ ബാധിക്കില്ല," എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പോസ്റ്റ്.

vachakam
vachakam
vachakam

പ്രസവാനന്തരം തന്റെ ചർമ്മത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും സ്വയം പരിചരണത്തെക്കുറിച്ചും കത്രീന മുൻപ് മനസ്സ് തുറന്നിരുന്നു. ഗർഭധാരണത്തിന് ശേഷം ചർമ്മം വളരെ സെൻസിറ്റീവ് ആയെന്നും, ചർമ്മത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

2025 നവംബർ 7-നാണ് കത്രീന കൈഫ് മകൻ വിഹാന് ജന്മം നൽകിയത്. നാൽപതുകളിൽ പ്രസവമെന്ന കഠിനമായ പ്രക്രിയയിലൂടെ കടന്നുപോയ ഒരു സ്ത്രീ, ഉടനടി പഴയ ശരീരപ്രകൃതിയിലേക്ക് മടങ്ങിയെത്തണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നത് ശരിയല്ലെന്ന് കത്രീനയെ പിന്തുണയ്ക്കുന്നവർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam