പ്രണയത്തിനൊടുവില്‍ പിരിയുന്നു; വിവാഹനിശ്ചയം കഴിഞ്ഞ് ആറുമാസത്തിനുള്ളില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് പൃഥ്വി ഷായും ആകൃതി അഗര്‍വാളും

SEPTEMBER 17, 2026, 8:45 AM

ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായും നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ആകൃതി അഗര്‍വാളും തമ്മിലുള്ള ബന്ധം അവസാനിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വിവാഹ നിശ്ചയത്തിന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍പിരിയുന്ന കാര്യം ആകൃതി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയത്. ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിനൊടുവില്‍ പരസ്പരം ഒന്നിക്കാന്‍ തീരുമാനിച്ച പ്രിയ ജോഡികളുടെ പെട്ടെന്നുള്ള വേര്‍പിരിയല്‍ വാര്‍ത്ത ആരാധകരെയും സോഷ്യല്‍ മീഡിയ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഭാവിയെക്കുറിച്ചുള്ള വ്യത്യസ്ത ലക്ഷ്യങ്ങളും ഇപ്പോഴത്തെ സാഹചര്യങ്ങളുമാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് ആകൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ പരസ്പരം ഏറെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഒന്നിച്ചു മുന്നോട്ടു പോകാന്‍ വിധിക്കപ്പെട്ടവരല്ലെന്ന് അംഗീകരിക്കുന്നുവെന്നും ഉത്തരവാദിത്വങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും താരം വ്യക്തമാക്കുന്നു. ഈ പ്രയാസകരമായ സമയത്ത് സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ 'പെര്‍ഫക്ട് ഇന്നിങ്‌സ്' എന്ന് വിശേഷിപ്പിച്ച് പൃഥ്വി ഷാ പങ്കുവെച്ചപ്പോള്‍ വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് താന്‍ പലതവണ ചതിക്കപ്പെട്ടുവെന്ന തരത്തിലുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി ആകൃതി പങ്കുവെക്കുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. മറ്റൊരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായി പൃഥ്വി ഷായ്ക്ക് ബന്ധമുണ്ടെന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ വേര്‍പിരിയല്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam