ദക്ഷിണാഫ്രിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൂട്ടവെടിവെയ്പ്പ്: 27 പേര്‍ കൊല്ലപ്പെട്ടു

SEPTEMBER 27, 2026, 8:36 AM

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ഇടങ്ങളിലായി ഉണ്ടായകൂട്ടവെടിവെയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന തോക്ക് അക്രമ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ ദാരുണ സംഭവം. ശനിയാഴ്ച വൈകുന്നേരം ജോഹന്നസ്ബര്‍ഗിന് സമീപമുള്ള ഒരു ബാറിലേക്ക് ഇരച്ചുകയറിയ എട്ടംഗ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 13 പുരുഷന്മാരും നാല് സ്ത്രീകളും ഉള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാറിന് പുറത്തുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം അകത്തേക്ക് കടന്ന അക്രമികള്‍, പ്രദേശത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ട ശേഷമാണ് രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസമുണ്ടായ ഒരു തര്‍ക്കത്തിന്റെ പ്രതികാരമാകാം ഈ ആക്രമണമെന്നാണ് പ്രാദേശിക പോലീസ് സംശയിക്കുന്നത്. സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങളും വിവരങ്ങളും ലഭ്യമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഇതിന് പിന്നാലെ ഞായറാഴ്ച പുലര്‍ച്ചെ കേപ് ടൗണിന് സമീപമുള്ള ഒരു ടൗണ്‍ഷിപ്പിലെ വിനോദകേന്ദ്രത്തിന് പുറത്തുണ്ടായ മറ്റൊരു വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് പേര്‍ സംഭവസ്ഥലത്തും അഞ്ച് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് സംഭവങ്ങളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡര്‍ബനിലെ ഒരു വീടിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള ദക്ഷിണാഫ്രിക്കയില്‍ അനധികൃത ആയുധങ്ങളുടെ ഉപയോഗവും ഗാങ്സ്റ്റര്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇതിനിടെ ജോഹന്നസ്ബര്‍ഗിന് സമീപം പത്താമതൊരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയത് പ്രദേശത്ത് ഒരു സീരിയല്‍ കില്ലറുടെ സാന്നിധ്യമുണ്ടെന്ന ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam