‘പ്രേമലുവിന് ശേഷം കടുത്ത സമ്മർദ്ദം’; ഷൂട്ടിങ്ങിനിടെ പാനിക് അറ്റാക്ക് പോലെയുണ്ടായെന്ന് ഗിരീഷ് എ.ഡി

SEPTEMBER 22, 2026, 12:26 AM

‘പ്രേമലു’യുടെ വൻ വിജയത്തിന് ശേഷം പുതിയ സിനിമ ചെയ്യുമ്പോൾ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ ഗിരീഷ് എ.ഡി. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഭയം നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടായെന്നും ഒരു ഘട്ടത്തിൽ പാനിക് അറ്റാക്ക് പോലെയുള്ള അവസ്ഥ അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഗിരീഷ് എ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.

കാര്യങ്ങളുടെ നെഗറ്റീവ് വശങ്ങൾ ആദ്യം കാണുകയും പിന്നീട് അതിനെക്കുറിച്ച് അമിതമായി ചിന്തിച്ച് സ്വയം സമ്മർദ്ദത്തിലാകുകയും ചെയ്യുന്ന സ്വഭാവമാണ് തനിക്കെന്ന് ഗിരീഷ് പറഞ്ഞു. ഷൂട്ടിങ് ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റ് സെറ്റിലേക്ക് പോകാൻ പോലും ബുദ്ധിമുട്ട് തോന്നാറുണ്ട്. പരീക്ഷയ്ക്ക് പോകുന്ന കുട്ടിയുടെ ഭയത്തോടും സമ്മർദ്ദത്തോടുമാണ് ഓരോ ദിവസവും സെറ്റിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സെറ്റിലെത്തി ചിത്രീകരണം ആരംഭിച്ചാൽ പിന്നീട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെന്നും ഗിരീഷ് വ്യക്തമാക്കി. സഹപ്രവർത്തകരുടെ തമാശകളിൽ ചിരിക്കാറുണ്ടെങ്കിലും അതിൽ പൂർണമായി മനസുകൊണ്ട് പങ്കുചേരാനോ ആസ്വദിക്കാനോ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണത്തിനിടെ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവപ്പെട്ടതെന്ന് ഗിരീഷ് പറഞ്ഞു. വലിയ സീനൊന്നുമല്ലാത്ത ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഭയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. പാനിക് അറ്റാക്ക് പോലെയുള്ള അനുഭവമായിരുന്നുവെന്നും മറ്റാരും അറിയാതെ എങ്ങനെയോ അത് നിയന്ത്രിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘പ്രേമലു’യുടെ വൻ വിജയത്തിന് ശേഷം ചെയ്യുന്ന ചിത്രമായതിനാലാകാം ഇത്രയും സമ്മർദ്ദം ഉണ്ടായതെന്നും ഗിരീഷ് പറഞ്ഞു. എന്നാൽ ഇത്തരം പ്രതീക്ഷകളുടെയും സമ്മർദ്ദങ്ങളുടെയും ഭാരം തലയിലേറ്റേണ്ടതില്ലെന്ന് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ ചിത്രം 300 കോടി രൂപയുടെ കളക്ഷൻ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. നിവിൻ പോളി അവതരിപ്പിക്കുന്ന ജസ്റ്റിനും മമിത ബൈജു അവതരിപ്പിക്കുന്ന ആഷ്ലിയും തമ്മിലുള്ള കെമിസ്ട്രിയും ചിത്രത്തിലെ കോമഡി രംഗങ്ങളും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam