മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്ക്രോച്ച് ജനതാ പാർട്ടി ഒക്ടോബർ 2-ന് മുംബൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു മുംബൈ പോലീസ്.
പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങളും ശബ്ദവും അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ഗാന്ധി ജയന്തി ദിനത്തിൽ മുംബൈയിൽ 'ജയിൽ ഭരോ ആന്ദോളൻ' ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സെപ്റ്റംബർ 26-നകം ചീഫ് ഇലക്ഷൻ കമ്മീഷണർ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും വൻ ക്രമക്കേടുകൾ നടക്കുന്നു എന്ന് ആരോപിച്ചാണ് പാർട്ടി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്.
മുംബൈയിൽ നിന്ന് തുടങ്ങി രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കാനായിരുന്നു സി.ജെ.പിയുടെ തീരുമാനം. രാജ്യം നേരിടുന്ന ജനാധിപത്യ പ്രതിസന്ധിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ എല്ലാവരും അണിനിരക്കണമെന്ന് ദിപ്കെ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
