നടൻ വിനു മോഹനും വിദ്യയും വിവാഹമോചിതരായോ? 

SEPTEMBER 22, 2026, 12:20 AM

‘നിവേദ്യം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച മലയാളത്തിന്റെ പ്രിയനടനാണ് വിനു  മോഹൻ. വിനു മോഹനും ഭാര്യയും നടിയുമായ വിദ്യ മോഹനും വേർപിരിയുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു.

ഈ വാർത്തകളോട് പ്രതികരിച്ച് താരദമ്പതികൾ രം​ഗത്തെത്തി.  തങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നും ഇരുവരും വ്യക്തമാക്കി. ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ ആരാധകരും രംഗത്തെത്തിയിരുന്നു. താരങ്ങളുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആരാധകർ വിമർശനവുമായി രംഗത്തെത്തി.  

ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിനു മോഹനും വിദ്യ മോഹനും വിവാഹിതരായത്. അടുത്തിടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും നിയമപരമായി വേർപിരിയാൻ ഒരുങ്ങുകയാണെന്നുമുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് താരങ്ങൾ തന്നെ വ്യക്തമാക്കിയതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.

vachakam
vachakam
vachakam

2013-ലായിരുന്നു മലയാള സിനിമയിലെ താര കുടുംബത്തിൽ നിന്നുള്ള വിനു മോഹനും അഭിനേത്രിയായ വിദ്യയും തമ്മിലുള്ള വിവാഹം.  സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്.  മോഹൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും നടൻ അനു മോഹന്റെ സഹോദരനുമാണ് വിനു. നിരവധി ജനപ്രിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ താരമാണ് വിദ്യ. 2007-ൽ റിലീസ് ചെയ്ത തമിഴ് ചിത്രമായ ‘ദണ്ഡയുതപാണി’യിൽ നായികയായാണ് വിദ്യ സിനിമയിലെത്തുന്നത്.  2009-ൽ ‘നീലാംബരി’യിലൂടെ മലയാളത്തിലെത്തി. തുടർന്ന് ചെറിയ കള്ളനും വലിയ പോലീസും, മഹാരാജാ ടാക്കീസ്  എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിലും ആറ് തമിഴ് സിനിമകളിലും ഒരു കന്നഡ സിനിമയിലും വിദ്യ അഭിനയിച്ചിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam