ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

OCTOBER 2, 2026, 12:08 AM

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡിഎംഒ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും.

കുഞ്ഞിന് നല്‍കിയ ഓയിന്‍മെന്റിന്റെ പുതിയ സ്റ്റോക്ക് മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. എന്നിട്ടും പഴയ സ്റ്റോക്കില്‍ നിന്നാണ് ഓയിന്‍മെന്റ് നല്‍കിയത്. പുതിയ സ്റ്റോക്ക് നീല നിറത്തിലുള്ള കവറിലായിരുന്നു വെച്ചിരുന്നത്. എന്നാല്‍ പഴയ സ്റ്റോക്കായ വെള്ള നിറത്തിലുള്ള കവറിലെ ഓയിന്‍മെന്റാണ് ഫാര്‍മസിസ്റ്റ് നല്‍കിയത്. 

കഴുത്തിലെ അലര്‍ജിക്ക് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്. കുഞ്ഞിന് നല്‍കുന്നതിന് മുമ്പ് കാലാവധി പരിശോധിച്ചതിനാല്‍ അപകടം ഒഴിവായി എന്നാണ് കുടുംബം പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam