സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങൾ ചോരുന്നതിനെക്കുറിച്ചും അത് നൽകുന്ന മാനസിക പ്രയാസങ്ങളെക്കുറിച്ചും ബോളിവുഡ് നടി രാധിക ആപ്തെ തുറന്നുപറഞ്ഞതിന് പിന്നാലെ, വിഷയത്തിൽ പ്രതികരണവുമായി താരങ്ങളായ രാധിക മദനും വിജയ് വർമ്മയും. ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ചും പ്രേക്ഷകരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
തൊഴിലിന്റെ ഭാഗമായി ഇത്തരം രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ലീക്കാവാനുള്ള സാധ്യത മുന്നിലുണ്ടെന്ന തിരിച്ചറിവോടെയാണ് മുന്നോട്ടുപോകുന്നതെന്ന് രാധിക മദൻ പറഞ്ഞു. "വീടുകളിൽ കയറിച്ചെന്ന് ആളുകളോട് ഇത് ചെയ്യരുതെന്ന് പറയാൻ നമുക്കാവില്ല. ഇങ്ങനെയുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നവരുടെ മോശം മാനസികാവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്. സൈബർ പോലീസിൽ പരാതിപ്പെടാനും നിയമനടപടികൾ സ്വീകരിക്കാനും ഇന്നു മാർഗ്ഗങ്ങളുണ്ട്. എങ്കിലും മറ്റുള്ളവരുടെ ചിന്താഗതിയെ പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയില്ല," രാധിക വ്യക്തമാക്കി.
അതേസമയം, ഇത്തരം പ്രശ്നങ്ങൾ പുരുഷന്മാരെയും ബാധിക്കാറുണ്ടെന്ന് വിജയ് വർമ്മ ചൂണ്ടിക്കാട്ടി. 'ലസ്റ്റ് സ്റ്റോറീസ് 2'-ൽ തമന്ന ഭാട്ടിയുമൊത്തുള്ള രംഗങ്ങൾ വൈറലാവുകയും പല വെബ്‌സൈറ്റുകളിൽ ഡൗൺലോഡ് ചെയ്യപ്പെടുകയും ചെയ്ത അനുഭവം അദ്ദേഹം പങ്കുവെച്ചു.
"ക്ലിപ്പുകൾ പ്രചരിക്കുമെന്ന ഭയം എപ്പോഴും മനസ്സിലുണ്ടായാൽ ഒരു അഭിനേതാവെന്ന നിലയിൽ അതിരുകൾ ലംഘിച്ച് മികച്ച പ്രകടനം നടത്താൻ സാധിക്കില്ല. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ പ്രേക്ഷകരുടെ ഇത്തരം നോട്ടങ്ങളെ പൂർണ്ണമായും മറന്നുകൊണ്ട് പ്രവർത്തിക്കുക മാത്രമാണ് പോംവഴി," വിജയ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
