തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയന് വീണ്ടും സമൻസ് നൽകാൻ ഇ ഡി.
നിലവിലുള്ള സമൻസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വീണ്ടും സമൻസ് അയക്കാനാണ് ഇ ഡിയുടെ നീക്കം. നിയമ സഭാ സമ്മേളനവും സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാണിച്ചാണ് പിണറായി വിജയൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചത്. തുടർന്നാണ് അടുത്ത സമൻസ് അയയ്ക്കാൻ ഇ ഡി നീക്കം തുടങ്ങിയത്.
സുപ്രീംകോടതി ഉത്തരവ് അന്വേഷണത്തിന് തിരിച്ചടി അല്ലാത്തതിനാൽ വീണ്ടും സമൻസ് അയക്കുന്നതിൽ തടസ്സങ്ങൾ ഇല്ലെന്നാണ് ഇ ഡിക്ക് ലഭിച്ച നിയമോപദേശം. പുതിയ തീയതി നിശ്ചയിച്ചു കൊണ്ടുള്ള സമൻസ് ഉടൻ നൽകും. പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷമാണ് തീരുമാനം.
പിണറായി വിജയനെ ചോദ്യം ചെയ്യാൻ വൻ തയ്യാറെടുപ്പുകളാണ് ഇ ഡി നടത്തുന്നത്. ചെന്നൈയിലെ സ്പെഷ്യൽ ഡയറക്ടർ അടക്കമുള്ള ഉന്നതതല ഉദ്യോഗസ്ഥർ എത്തിയിരുന്നു. സുപ്രീംകോടതി ഇ ഡിയുടെ ഇസിഐറുമായി ബന്ധപ്പെട്ട് ഒന്നും പരാമർശിക്കാത്ത സാഹചര്യത്തിൽ ഇ ഡിയുടെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
