കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അപ്പീൽ തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അപ്പീൽ സമർപ്പിച്ചത്. നേരത്തേ ഈ ഹർജി പരിഗണിച്ച ജസ്റ്റിസ് കെ. നടരാജ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തന്നെയായിരിക്കും തിങ്കളാഴ്ചയും കേസ് കേൾക്കുക.
അപ്പീൽ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയതോടെ ഹർജിയിലെ തുടർനടപടികൾക്കായി തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
