ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഒക്ടോ.31ന് പ്രഭാഷണം നടത്തും

OCTOBER 22, 2026, 11:52 PM

ഷിക്കാഗോ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ മഹാമണ്ഡലേശ്വറായ പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 5മണിക്ക് ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ എത്തുന്നു. ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മൂല്യങ്ങൾ പുതുതലമുറയുടെ ജീവിതത്തിൽവേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ സംഗമം ഒരുക്കുന്നത്.

സന്യാസി പരമ്പരയിലെ ഉന്നതമായ ആത്മീയ പദവികളിലൊന്നാണ് മഹാമണ്ഡലേശ്വർ. നിരവധി ആശ്രമങ്ങൾക്കും സന്യാസിമാർക്കും ശിഷ്യർക്കും ആത്മീയ മാർഗദർശനം നൽകുന്ന ഗുരുസ്ഥാനമാണിത്. വേദപാണ്ഡിത്യവും സാധനയും ധർമസേവനവും പരിഗണിച്ചാണ് ഈ പദവി നൽകുന്നത്.

ആദരണീയനായ ആത്മീയനേതാവും വൈദിക പണ്ഡിതനുമാണ് സ്വാമിജി. വേദങ്ങൾ, ക്ഷേത്രപാരമ്പര്യങ്ങൾ, യോഗ, പുരാണങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളിലൂടെ സനാതന ധർമ്മത്തിന്റെ കാലാതീതമായ ജ്ഞാനം അദ്ദേഹം പകർന്നുനൽകുന്നു.

vachakam
vachakam
vachakam


പ്രവാസജീവിതത്തിൽ വളരുന്ന കുട്ടികളും യുവാക്കളും സ്വന്തംവേരുകളിൽ നിന്ന് അകന്നുപോകാതിരിക്കേണ്ടത് ഇന്നത്തെ വലിയ ആവശ്യമാണ്. ഭാഷ, ആചാരങ്ങൾ, ക്ഷേത്രസംസ്‌കാരം, യോഗ, ഭഗവദ്ഗീതയുടെ സന്ദേശം എന്നിവ അവർക്ക് പരിചയപ്പെടുത്താനും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഇത്തരംവേദികൾ സഹായിക്കുമെന്ന് സംഘാടകർ വിശ്വസിക്കുന്നു.

സത്യം, ദയ, കുടുംബബന്ധങ്ങളോടുള്ള കരുതൽ, മുതിർന്നവരോടുള്ള ആദരവ്, 'വസുധൈവ കുടുംബകം' എന്ന ലോകസാഹോദര്യബോധം എന്നിവയാണ് ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാന മൂല്യങ്ങൾ.

vachakam
vachakam
vachakam

ഇവ മനഃസമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാനുള്ള വഴികാട്ടിയായി യുവതലമുറ തിരിച്ചറിയണം എന്നതാണ് പരിപാടിയുടെ കാതൽ.

കുടുംബസമേതം, പ്രത്യേകിച്ച് കുട്ടികളോടും യുവാക്കളോടുമൊപ്പം, പങ്കെടുക്കാൻ ഗീതാ മണ്ഡലം എല്ലാവരെയും തങ്ങളുടെ 1720 Barrington Road , Hanover Parkk , IL ഉള്ള ഗീതാമണ്ഡലം സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam