തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖമായ ഒരു മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് നാറ്റ്കോ ഫാർമ ലിമിറ്റഡ് (Natco Pharma Limited) . 1981-ൽ ഹൈദരാബാദ് ആസ്ഥാനമായാണ് ഈ കമ്പനി സ്ഥാപിതമായത്. പ്രധാനമായും അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ നിർമ്മിക്കുന്നതിലൂടെയാണ് കമ്പനി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായത്. കേരളത്തിൽ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ് നാറ്റ്കോ ഫാർമ. SMA മരുന്ന് വിവാദത്തിൽ ഉൾപ്പെട്ട കമ്പനിയാണ് നാറ്റ്കോ ഫാർമ.
ഈ നാറ്റ്കോ ഫാർമ ലിമിറ്റഡ് സിപിഎമ്മിന് 1.5 കോടി രൂപ സംഭാവന നൽകിയതായുള്ള രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് ഈ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് കമ്പനി ഈ തുക കൈമാറിയത്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയും 2024-25 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപയുമാണ് സിപിഎമ്മിന് നൽകിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
കോൺഗ്രസിൻ്റെ ഇലക്ടറൽ ബോണ്ട് വഴി പണം നൽകിയ നാറ്റ്കോ ഫാർമയിൽ നിന്നും യുഡിഎഫ് സർക്കാർ എസ്എംഎയുടെ മരുന്ന് വാങ്ങാൻ തീരുമാനിച്ചു എന്ന ആരോപണം മുൻ ആരോഗ്യ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിഷേധിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സിപിഎമ്മിനും ഈ കമ്പനി സംഭാവന നൽകിയെന്ന രേഖകൾ പുറത്തുവന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
