കണ്ണൂർ: പ്രഭാതസവാരിക്കിടെ ലോറിയിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കോട്ടക്കൽ സ്വദേശി പ്രവീണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്തില സ്വദേശിയായ സുലോചനയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമായത്.
ചെങ്കല്ല് കയറ്റുന്നതിനായി മലപ്പുറത്തുനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു ലോറി. അടുത്തിലയിൽ വെച്ച് സുലോചനയെ ഇടിച്ചിട്ടും ഡ്രൈവർ വാഹനം നിർത്താതെ യാത്ര തുടരുകയായിരുന്നു. ഇന്നലെ നടന്ന അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
