കൊച്ചിയിലെ സിനഗോഗ് ആക്രമണം: എബിൻ പോളിനെതിരെ യുഎപിഎ, നാല് കേസുകളിൽ അന്വേഷണം

OCTOBER 22, 2026, 11:27 PM

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ അറസ്റ്റിലായ എബിൻ പോളിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തു. ആക്രമണങ്ങൾക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്നും പ്രതിക്ക് ലഭിച്ച നിർദേശങ്ങളുടെ ഉറവിടം ഏതാണെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

നിലവിൽ നാല് ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് എബിൻ പോളിനെതിരെ അന്വേഷണം നടക്കുന്നത്. സിനഗോഗിന് പുറമെ മൂവാറ്റുപുഴയിലെ രണ്ട് സംഭവങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തീവ്രവാദ ബന്ധം സംശയിച്ചാണ് നേരത്തേ എൻഐഎ ഉദ്യോഗസ്ഥർ പ്രതിയെ ചോദ്യം ചെയ്തത്.

മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ട സംഭവമാണ് അന്വേഷണത്തിൽ ആദ്യം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ജനുവരിയിൽ നടന്ന ഈ സംഭവത്തിന് പിന്നിൽ 'ബോസ്' എന്ന പേരിൽ അറിയപ്പെടുന്നയാളുടെ നിർദേശമുണ്ടായിരുന്നുവെന്ന് എബിൻ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് വിവരം.

vachakam
vachakam
vachakam

തീയിട്ട കെട്ടിടത്തിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പും നടത്തി. ആക്രമണങ്ങൾ ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ എബിൻ പോളിന് പണം കൈമാറിയതായാണ് പൊലീസ് പറയുന്നത്. ഏകദേശം 5,000 രൂപ ക്രിപ്റ്റോ കറൻസിയായി ലഭിച്ചെന്നാണ് അന്വേഷണത്തിലെ വിവരം. ടെലഗ്രാം അക്കൗണ്ട് വഴിയാണ് ഇടപാടുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ കൈമാറിയതെന്നും സിനഗോഗ് ആക്രമണത്തിനും പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam