ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും

OCTOBER 22, 2026, 11:16 PM

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. 

വിജിലൻസ് അന്വേഷണത്തിന് പുറമെ ആണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നീക്കം നടത്തുന്നത്. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങൾ പരിശോധിച്ച എസ് പിമാർ വിജിലൻസ് ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും.

കേരളത്തിൽ 2006 ൽ നടന്ന സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എഞ്ചിനിയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടൽ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴയ കെഎസ്ടിപി കേസിൽ വീണ്ടും അന്വേഷണം നടത്താനുള്ള നീക്കം. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് ആഭ്യന്തര വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്.

vachakam
vachakam
vachakam

കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും. മലേഷ്യയിൽ പോയി ലീയുടെ ബന്ധുക്കളെ കാണാനും ശ്രമം നടത്തും. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam