തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോൺ ബ്രിട്ടാസ് എത്തുന്നത് തടയാൻ എതിർപക്ഷം ശിവൻകുട്ടിയെ നിർദേശിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ.
മൂന്നുദിവസം നീണ്ട വിശാല സമിതി യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും അഴിച്ചുപണി ഉണ്ടായത്.
മൂന്നു പതിറ്റാണ്ടിലേറെയായി സംസ്ഥാന സമിതിയിൽ തുടരുന്ന പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉയർത്തിയ പാർട്ടി, വി ശിവൻകുട്ടിയെയും എംബി രാജേഷിനെയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
മൂന്നിലൊരാൾ ജോൺ ബ്രിട്ടാസ് മതിയെന്ന് പിണറായി പക്ഷം നിലപാടെടുത്തപ്പോൾ മറുചേരി വി ശിവൻകുട്ടിയെ പകരം പരിഗണിച്ചു.
ഇതോടെ ആണ് പി ജയരാജനും എം ബി രാജേഷിനും പുറമേ വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
