തിരുവനന്തപുരം: പരീക്ഷയിൽ വ്യാപകമായി കോപ്പിയടി. പിന്നാലെ തിരുവനന്തപുരം ലോ അക്കാദമിയിലെ പരീക്ഷാ സെന്റർ സസ്പെൻഡ് ചെയ്തു.
വിദ്യാർഥികൾക്ക് മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പകരം ക്രമീകരണം ഏർപ്പെടുത്താൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തി.
കോപ്പിയടിയിൽ നിരവധി പരാതികളാണ് ഉയർന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാല സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുസ്തകങ്ങൾ അടക്കം കൊണ്ടുവന്ന് വലിയ തോതിൽ കോപ്പിയടി നടത്തുന്നത് കണ്ടെത്തിയത്.
അതുപോലെ തന്നെ നിയമവിരുദ്ധമായി ഇവിടെ ഈവനിങ് ബാച്ചും പ്രവർത്തിച്ചിരുന്നു. ഇത് നിർത്തിവെക്കാൻ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം നിർദേശം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
