കോട്ടയം: വൈക്കത്ത് യൂട്യൂബറെ വാടകവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പ് സ്വദേശിനി തംബുരു (36) ആണ് മരിച്ചത്. പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നാടൻ മത്സ്യബന്ധന രീതികളെ പരിചയപ്പെടുത്തുന്ന ‘ഫിഷറീസ് ക്യൂൻ തംബുരു’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് തംബുരു ശ്രദ്ധ നേടിയത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
വിവാഹമോചിതയായ തംബുരു 13 വയസുള്ള മകളോടൊപ്പമാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. വൈകിട്ട് സ്കൂൾ കഴിഞ്ഞെത്തിയ മകളാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. വീടിന്റെ വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് തംബുരുവിനെ മരിച്ച നിലയിൽ കണ്ടത്.
കുടുംബപ്രശ്നങ്ങളാകാം മരണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
