തിരുവനന്തപുരം: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ട ജംപുലിംഗം സുരേഷ് പിടിയിൽ. മോഷണം, പിടിച്ചുപറി, വധശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.
ജയിൽ നിന്നും ഇറങ്ങിയ ശേഷം സ്ത്രീയെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലിസ് പിടികൂടിയത്. കണ്ണിൽ ചോരയില്ലാത്ത അക്രമിയെന്ന് പൊലിസ് വിളിക്കുന്ന ജംബുലിംഗം സുരേഷ്, നെയ്യാറ്റിൻകരയിൽ ഒരു സി ഐയെ വെട്ടിപരിക്കേൽപ്പിച്ചതിൽപ്പെടെ 40 കേസിൽ പ്രതിയായിരുന്നു.
12 വർഷത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരിയിലാണ് സുരേഷ് പുറത്തിറങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാലരാമപുരം പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ കയറി സ്ത്രീയെ ഉപദ്രവിച്ച്, മൊബൈൽ ഫോണ്‍ മോഷ്ടിച്ചതാണ് ഏറ്റവും ഒടുവിലെ അക്രമ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
