തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന നേതൃനിരയിൽ വൻ അഴിച്ചുപണി. മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി.
കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ക്ഷണിതാവ് എന്ന നിലക്കാണ് ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രെട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടലിലൂടെയാണ് സംസ്ഥാന നേതൃത്വത്തിലേക്ക് ജയരാജൻ തിരിച്ചെത്തുന്നത്.
ആര്‍എസ്എസ് വിരുദ്ധ പോരാട്ടത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന് ജയരാജനെ വിശേഷിപ്പിച്ച പിബി അംഗം അശോക് ദാവ്ലെയാണ് പേര് നിര്‍ദേശിച്ചത്. പിണറായി വിജയന്‍ പിന്തുണച്ചതോടെ ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായി.
അതേസമയം, മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ടിപി രാമകൃഷ്ണന് പകരം പി.രാജീവ് എൽ.ഡി.എഫ് കൺവീനർ ആവും. പാർട്ടി പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ഭരണ-സംഘടനാ ഏകോപനം ശക്തമാക്കുന്നതിനുമായാണ് ഈ സുപ്രധാന പുനഃസംഘടന.
യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം നൽകിയാണ് പുതിയ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. എം.എൽ.എമാരായ എം. വിജിൻ, ഒ.എസ്. അംബിക, കവി പ്രഭ വർമ എന്നിവർക്കൊപ്പം യുവനേതാക്കളായ ജെയ്ക് സി. തോമസ്, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവരെയും എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജിയെയും സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
