കോഴിക്കോട്: വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിനെ ചോദ്യം ചെയ്തു.ഇന്നലെ കോഴിക്കോട് വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
കള്ളപ്പണ ഇടപാടിലായിരുന്നു ചോദ്യം ചെയ്യൽ.തുടർന്ന്, ബാങ്ക് ലോക്കർ സീൽ ചെയ്തു. 50 പവനിൽ കൂടുതൽ സ്വർണവും പണവും ലോക്കറിലുണ്ടായിരുന്നു.
ലോക്കറിൽ സൂക്ഷിച്ച സ്വർണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇഡി ചോദിച്ചു. സഹോദരിയുടെ സ്വർണമാണെന്നാണ് മറുപടി നൽകിയത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.പൊലീസ് കേസിന് മുമ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന്റെ സൂചനയാണ് ഇഡി നടപടി. പൊലീസ് എഫ്ഐആർ എടുക്കാൻ കാത്ത് നിൽക്കേണ്ടെന്നാണ് തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
