പാലക്കാട്: പാലക്കാട് കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിൽ പ്ലാസ്റ്റിക് സീലിംഗ് അടർന്നുവീണ് അപകടം.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.ആശുപത്രിയിൽ രോഗികൾക്ക് ഓപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് തൊട്ടുമുന്നിലുള്ള സീലിംഗ് ആണ് പൂർണ്ണമായും നിലത്തേക്ക് അടർന്നു വീണത്.
ഒ പി ടിക്കറ്റ് എടുക്കാനായി നിരവധി രോഗികള്‍ ക്യൂവിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.സീലിംഗ് പ്ലാസ്റ്റിക് മെറ്റീരിയൽ ആയതുകൊണ്ട് ആളുകൾക്ക് വലിയ രീതിയിലുള്ള അപായമോ പരിക്കുകളോ ഉണ്ടാകാതെ രക്ഷപ്പെട്ടു. സിമന്റ് സീലിംഗ് ആയിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നുവെന്നാണ് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നത്.
അപകടം നടന്നയുടൻ ആളുകൾ പുറകോട്ട് മാറിയതിനാലും, നഴ്സുമാരും മറ്റുള്ളവരും ചേർന്ന് അപകടകരമായി തൂങ്ങിക്കിടന്ന ഭാഗങ്ങൾ വലിച്ചിട്ട് മാറ്റിയതിനാലും വൻ അപകടം ഒഴിവാക്കാനായെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
