കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സിപിഎമ്മിന്റെ ബഹുജന റാലിയോടനുബന്ധിച്ച് ഇന്ന് നഗരത്തിലും പരിസരമേഖലകളിലുമായി ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
എലത്തൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലി ഓവര്‍ ബ്രിഡ്ജ് കയറി വെസ്റ്റ് ഹില്‍ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണമെന്ന് പൊലീസ് അറിയിച്ചു. ചരക്കുലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോവേണ്ടതാണ്.
എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകള്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. ചരക്ക് വാഹനങ്ങള്‍ക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂര്‍ണ്ണ നിയന്ത്രണമുണ്ട്. ഡ്രൈവര്‍മാര്‍ ബദല്‍പാതകള്‍ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
റാലിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെങ്ങാലിയില്‍ നിന്നും പുതിയാപ്പ - വെള്ളയില്‍ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനില്‍ ആളെ ഇറക്കി ബട്ട് റോഡ് പുതിയാപ്പ ഭാഗത്ത് എത്തി പാര്‍ക്ക് ചെയ്യണം. പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എരഞ്ഞിപ്പാലം-നടക്കാവ് വഴി ക്രിസ്ത്യന്‍ കോളജ് ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജംഗ്ഷന്‍ വഴി വെള്ളയില്‍ ഹാര്‍ബറില്‍ ആളെ ഇറക്കി സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.
രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുഷ്പ റോഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫ്രാന്‍സിസ് റോഡ് മേല്‍പാലം വഴി സീ ക്യൂന്‍ ഹോട്ടല്‍ ജങ്ഷനില്‍ ആളെ ഇറക്കി തിരിച്ച് കോതി ബീച്ച് ഭാഗത്തേക്ക് പോയി പാര്‍ക്ക് ചെയ്യേണ്ടതാണെന്നും പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
