കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നതായി പരാതി. ബെനാമി സർവീസുകൾ ചോദ്യം ചെയ്തയാളുടെ ബസുകൾ ആലപ്പുഴയിൽ അടിച്ചു തകർത്ത കേസിൽ പ്രതിയുമാണ് ഈ പൊലീസുകാരൻ. ഈ ഗുണ്ടായിസം കാരണം പൊറുതിമുട്ടിയാണ് മറ്റ് ബസ് ഉടമകൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
തൃക്കാക്കര എസിപിയുടെ ഡ്രൈവർ ഷെബി എന്ന ഗോപി ശാന്തിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്.
വൈറ്റില-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന ജയാസ് എന്ന സ്വകാര്യ ബസിന്റെ ഉടമ എഴുപുന്ന സ്വദേശി പ്രജിത തൃക്കാക്കര എസ്പിയുടെ പൊലീസ് ഡ്രൈവർ ഗോപിശാന്തിന്റെ ഭാര്യയാണ്.
മറ്റ് ബസ് ഉടമകളെ കേസിൽ ഉൾപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും ബസ് ഉടമ സുനിഷിൻറെ 8 ബസുകളുടെ ചില്ല് അടിച്ച് തകർത്തതിന് ഗോപിശാന്തിന്റെ പേരിൽ കേസുണ്ടെന്നും രേഖകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
