കൊച്ചി: സരൾ ബില്ല് നിലവിലെ അവസ്ഥ സങ്കീർണമാക്കുകയെ ഉള്ളൂവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി രാജീവ്. എംഎസ്എംഇകൾക്ക് മൂന്നര വർഷം വരെ പ്രവർത്തിക്കാവുന്നത് നിലവിലെ നിയമത്തോടെ ഇല്ലാതാവും. 25 കോടിക്ക് മുകളിൽ നിക്ഷേപമുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമം മാത്രമേ ബാധകമാവുകയുള്ളൂവെന്നും പി രാജീവ് പറഞ്ഞു.
ജി സുധാകരനോട് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹം പങ്കുവച്ച ആശങ്കകൾ ഗൗരവമുള്ളതാണ്. നിലവിലെ നിയമങ്ങൾ പോലും നോക്കാതെയാണ് പുതിയതിലേക്ക് കടന്നിരിക്കുന്നത്.
മുഖ്യമന്ത്രി നുണ പ്രചാരത്തിൽ അസാധാരണ സിദ്ധിയുള്ളയാൾ ആണ്. ബിഎംഡബ്ല്യൂ കേരളം വിട്ടുപോയി എന്ന പ്രചാരണവും അങ്ങനെയുള്ള ഒന്നാണ്. അദ്ദേഹം ഇപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നാണ് പ്രതികരണങ്ങൾ നടത്തുന്നതെന്നും പി രാജീവ് പറഞ്ഞു.
വ്യവസായ സൗഹൃദ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുകയാണ് പുതിയ നിയമം. എല്ലാ രേഖകളോടും വന്നാൽ 7 ദിവസത്തിനുള്ളിൽ അംഗീകാരം കൊടുക്കണമെന്നാണ് പഴയ നിയമത്തിലുള്ളത്. ഒറ്റ ലൈസൻസ് എന്നത് വിപ്ലവകരമായ വിസ്മയമായാണ് ഇവർ പറയുന്നത്. ഞങ്ങളുടെതായി നിയമം വേണമെന്ന കാര്യമാണ് സരളിലേക്ക് എത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
