പി.പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം:  അന്വേഷണച്ചുമതല ഉത്തര മേഖല എസ്പിക്ക്

OCTOBER 30, 2026, 4:07 AM

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൻ്റെ അന്വേഷണച്ചുമതല ഉത്തര മേഖല എസ്പിക്ക്. 

പി.പി ദിവ്യയുടെയും ഭർത്താവിന്റെയും അനധികൃത സ്വത്തിനെക്കുറിച്ചാണ് അന്വേഷണം.

 കേസിൽ വിജിലൻസ് അന്വേഷണം കണ്ണൂർ യൂണിറ്റിന് കൈമാറിയില്ല. കണ്ണൂർ യൂണിറ്റിന് അന്വേഷണം കൈമാറുന്നതിൽ പരാതിക്കാരനായ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

vachakam
vachakam
vachakam

കണ്ണൂർ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട്. ബിനുവിന്റെ സഹോദരൻ ആരോപണം നേരിടുന്ന കാർട്ടര്‍ കമ്പനിയുടെ ഡയറക്ടർ ബിജുവിന്റെ സഹോദരനാണെന്നും ഷമ്മാസ് ചൂണ്ടി കാണിച്ചിരുന്നു. ബിനുവിനെ വിജിലൻസിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഷമ്മാസ് പരാതി നൽകിയിരുന്നു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam