കണ്ണൂർ: വൈദേകം നിക്ഷേപവുമായി ബന്ധപ്പെട്ട ആരോപണത്തിൽ സഹോദരിയുടെ മകൻ ഇ.പി ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും സിപിഎം നേതാവ് ഇ.പി ജയരാജന്റെ വക്കീൽ നോട്ടീസ്.
ഇ.പിയുടെ ഭാര്യ വൈദേകത്തിൽ നിക്ഷേപിച്ചത് ശശിധരൻ കർത്തയുടെ പണമെന്നായിരുന്നു ശ്യാംജിത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം, തന്റെ ഭാര്യയെ കേസിൽ കുടുക്കിയത് ഇ.പി ജയരാജൻ ഇടപെട്ടിട്ടാണെന്ന് ശ്യാംജിത്ത് ആരോപിച്ചിരുന്നു. എഫ്‌ഐആർ ഇടാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇ.പി ജയരാജനും പി.കെ ശ്രീമതിയും പി.കെ ഇന്ദിരയും തിരുവനന്തപുരത്ത് വെച്ച് കണ്ടു. വൈദേകം റിസോർട്ടിലെ 12 വർഷത്തെ സേവനത്തിന് ഭാര്യ ദീപയ്ക്ക് നിയമപരമായി ലഭിക്കേണ്ടുന്ന ആനുകൂല്യം തടയുകയാണ് ഇവരുടെ ലക്ഷ്യം. വൈദേകം റിസോർട്ടിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ശ്യാംജിത്ത് പറഞ്ഞിരുന്നു.
50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം വൈദേകം റിസോർട്ടിലെ അഴിമതി സംബന്ധിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ഒരു മുൻ എംഎൽഎ തന്നെ ഭീഷണിപ്പെടുത്തിയെന്നും ശ്യാംജിത്ത് ആരോപിച്ചിരുന്നു. കുടുംബത്തിൽ നിന്നും സമ്മർദം ഉണ്ടായി. അമ്മ കൂടി ആവശ്യപ്പെട്ടതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്നും ശ്യാംജിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
