തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ഹവാല ഇടപാടുകൾക്ക് കൂടുതൽ തെളിവുകളെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഹസൻ വാരിന്റെ ഫോണിലുള്ളത് നിർണായക തെളിവുകളാണെന്നാണ് ഇ ഡി ചൂണ്ടിക്കാട്ടുന്നത്. 'DXB Subair Koduvally Hawa' എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകൾ ഹവാല ഇടപാട് നടന്നതിന് തെളിവാണെന്നും ഇ ഡി പറയുന്നു.
2024 ജൂലൈ മൂന്ന്, ജൂലൈ 23, 2025 ജൂലൈ അഞ്ച് എന്നീ ദിവസങ്ങളിൽ ചാറ്റ് നടന്നു. 'മിനിസ്റ്റർ റിയാസ്' എന്ന് സേവ് ചെയ്ത നമ്പറും വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. 'മിഥുൻ കിച്ചു, റിയാസ് സെക്രട്ടറി, വിബിൻ, മിനിസ്റ്റർ സെക്രട്ടറി എന്ന് സേവ് ചെയ്ത കോണ്ടാക്റ്റുകളും ഗ്രൂപ്പിലുണ്ട്.
മുഹമ്മദ് റിയാസ് പേഴ്സണൽ സ്റ്റാഫുകളെ വരെ ഹവാല ഓപ്പറേഷന് ഉപയോഗിച്ചെന്നാണ് ഇ ഡി പറയുന്നത്. സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ ആരോപണവിധേയനായ വി പി ഫൈജാസ് അടക്കം 16 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.
ഹസൻ വാരിസിന്റെ ഫോണിൽ നമ്പറുകൾ സേവ് ചെയ്തത് 'ഹവാ' എന്ന് ചേർത്താണെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഹവാല ഇടപാടിന് വേണ്ടി 'നമ്മൾ ബേപ്പൂർ ടീം' എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും ഇ ഡി പറയുന്നു. ഡിജിപിക്ക് ഇ ഡി നൽകിയ കത്തിലാണ് ഇക്കാര്യങ്ങളുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
