കൊച്ചി : കെട്ടിടത്തിന് നമ്പർ ഫയൽ അനാവശ്യമായി വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്തതിന് ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
തെക്കൻ ചിറ്റൂർ സ്വദേശി അനിൽ രാമച്ചംകുഴി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ മാസങ്ങളായിട്ടും നടപടിയുണ്ടായില്ല.
രണ്ടാമതും അപേക്ഷ നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഫയലിന്റെ സ്ഥിതിയും നടപടികളും അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. പിന്നാലെയാണ് അനിൽ പരാതിയുമായി അധികൃതരെ സമീപിച്ചത്.
സർവീസിൽനിന്ന് വിരമിച്ച പഞ്ചായത്ത് സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് ഡിപിൻ എന്നിവർക്കാണ് പിഴ. വിവരാവകാശ കമ്മിഷണർ എം ശ്രീകുമാറാണ് ഉത്തരവിട്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇരുവർക്കും 12,500 രൂപ വീതം പിഴ ചുമത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
