കൊല്ലം: പുത്തന്‍തുറ സ്വദേശി അഞ്ജു ഭര്‍തൃപീഡനത്തിനെതിരെ പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ, ഭര്‍ത്താവ് നന്ദുവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക അധിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു.
നന്ദുവിന്റെ പെരുമാറ്റം ഒരു സൈക്കോപാത്തിന് തുല്യമായിരുന്നുവെന്നും തുടക്കം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അഞ്ജു വെളിപ്പെടുത്തി. വിവാഹശേഷം സൗദി അറേബ്യയിലെത്തിച്ച ശേഷമാണ് അതിക്രമങ്ങള്‍ രൂക്ഷമായത്.
അതേസമയം സ്ത്രീധന പീഡന പരാതിയില്‍ അന്വേഷണത്തോട് പ്രതി നന്ദു സഹകരിക്കുന്നില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്. പരാതി നല്‍കിയ യുവതിയുടെ വിശദമായ മൊഴിയെടുക്കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പ് നടത്തുകയെന്ന് പൊലീസ് അറിയിച്ചു.
നന്ദുവിന്റെ വിദേശത്തുള്ള നമ്പര്‍ പ്രവര്‍ത്തനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടിലെത്താന്‍ ബന്ധുക്കള്‍ വഴി അറിയിപ്പ് നല്‍കിയിട്ടും പ്രതി വഴങ്ങുന്നില്ല. കേസന്വേഷണം ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
അതേസമയം, പ്രതിയുടെ മാതാപിതാക്കൾ മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം നടത്തുന്നതായാണ് സൂചന. പ്രതി നന്ദുവിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
