തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും.കേസിൽ ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.
പൊലീസിന് നൽകിയ പരാതിയിൽ ഫോറൻസിക് പരിശോധന നടത്താനാണ് നീക്കം. പരാതി ഉയർന്ന ദിവസങ്ങളിലെ കൗൺസിലിൻ്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.കൂടാതെ, ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കാപ്പാ കേസിൽ സുഗതൻ ഒളിവിൽ കഴിയുമ്പോൾ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തിയ്യതികളിലെ കൗൺസിലിൽ പങ്കെടുത്തതായുള്ള രജിസ്റ്ററിലെ ഒപ്പ് വ്യാജമെന്നാണ് എൽഡിഎഫ് ഉയർത്തിയ പരാതി.ഇതിനുപുറമെ, കോൺഗ്രസ്സും ആരോപണം ഏറ്റെടുത്തിരുന്നു.അതേസമയം, സംഭവത്തിൽ വ്യാജ ഒപ്പ് ആക്ഷേപം തള്ളുകയാണ് ബിജെപി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
