തിരുവനന്തപുരം: കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദന്‍ പരാതി നല്‍കിയിരുന്നു. കന്റോണ്‍മെന്റ് എസ്‌ഐ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി നന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന നരനായാട്ടിന് നേതൃത്വം നല്‍കുന്നത് എസ്‌ഐ ഗോകുലാണ്. ഗോകുലിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും നന്ദന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എം.എ. നന്ദനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് സ്റ്റേഷനിലെ എസ്ഐ ജി.ഗോകുലിനെതിരെ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നു. നന്ദനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിൽ എസ്ഐയുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചെന്നും ഫോൺ സംഭാഷണത്തിൽ ആഭ്യന്തരമന്ത്രിയുടെ പേര് പരാമർശിച്ചത് അനുചിതമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി.കൃഷ്ണയ്ക്ക് സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് ബാബു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ എസ്ഐയുടെ വിശദീകരണം കേട്ടശേഷം അച്ചടക്കനടപടി പ്രഖ്യാപിച്ചേക്കും.
നന്ദനെ അങ്ങോട്ട് ഫോണില്‍ വിളിച്ചായിരുന്നു എസ്‌ഐ ഗോകുല്‍ ഭീഷണിപ്പെടുത്തിയത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു എസ്‌ഐ ഗോകുല്‍ നന്ദനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ നിങ്ങള്‍ ഒരു മാര്‍ച്ച് നടത്തി കഴിഞ്ഞാല്‍ തങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ കയറുമെന്നും നീ എവിടെയാണ് ഇരിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്.
പേട്ടയില്‍ തങ്ങള്‍ ആളെ നിര്‍ത്തിയിട്ടുണ്ടെന്നും ഗോകുല്‍ പറഞ്ഞിരുന്നു. കേരള പൊലീസിന്റെ ഭാഗമായ നിങ്ങള്‍ ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് നന്ദന്‍ തിരിച്ച് ചോദിച്ചിരുന്നു. ഭീഷണി സംഭാഷണം പുറത്തുവന്നതിന് പിന്നാലെ എസ്‌ഐ ഗോകുലിനെ കമ്മീഷണര്‍ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. എഡിജിപി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
