ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ വിമർശനവുമായി വീണ്ടും മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച് സലാം.
ജി സുധാകരൻ - എച്ച് സലാം പോര് കഴിഞ്ഞ കുറച്ചു നാളുകളായി തുടരുകയാണ്. പോരിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള പുതിയ വാഗ്ദ്വാദങ്ങളും.
സുധാകരനെതിരെ ഗുരുതര സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച സലാം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താനടക്കം ജി സുധാകരനെ ഫേസ്ബുക്ക് കുറിപ്പിലൂടെ വെല്ലുവിളിച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം.അതിന് പിന്നാലെയാണ് വീണ്ടും വിമർശനം തുടരുന്നത്.
സുധാകരൻ ഹരിചന്ദ്രൻ ആകാൻ ശ്രമിക്കേണ്ടെന്നാണ് എച്ച് സലാം വിമര്ശിക്കുന്നത്. സുധാകരന്റെ സ്വഭാവ സവിശേഷതകൾ എല്ലാവർക്കും അറിയാം. ഇത്തവണ മത്സരിക്കുന്നതിന് മുമ്പ് ഭാര്യയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപിച്ച എച്ച് സലാം, 50 ലക്ഷത്തിന്റെ സോഴ്സ് ഏതാണെന്ന് വെളിപ്പടുത്തണമെന്നും ആവശ്യപ്പെട്ടു. എന്തിനാണ് നാമനിർദ്ദേശപത്രിക നൽകുന്നതിന് മുമ്പ് പണം മാറ്റിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂലൈ മാസത്തിൽ പറവൂർ സ്കൂളിനടുത്ത് ജി സുധാകരന്റെ ഭാര്യയുടെ പേരിൽ ഒരു ആധാരം നടന്നു. അതിന്റെ പൈസ എവിടെ നിന്നാണ് ലഭിച്ചതെന്നും എച്ച് സലാം ചോദ്യം ഉന്നയിക്കുന്നു.
ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരൻ സ്വന്തം വീട്ടുകാരുടെയും മകന്റെ എൻ ആർ ഐ അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നും സലാം നേരത്തെ ചോദിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
