കോഴിക്കോട്: സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ പ്രതികരിക്കാതെ നേതാക്കൾ.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തയാറായില്ല.
അതേസമയം മുതിർന്ന നേതാക്കളായ കെ കെ ശൈലജ, ഇ പി ജയരാജൻ, എം വി ജയരാജൻ, വി എൻ വാസവൻ, തോമസ് ഐസക് എന്നിവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകിയില്ല. പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പ്രതികരിച്ചത്.
കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കില്ലെന്ന് കെ.കെ.ഷൈലജ പറഞ്ഞു. പാലക്കാട്ടെ പരാതിയെക്കുറിച്ച് തനിക്ക് അറിവില്ല.ജില്ലാ തലത്തിലുള്ള വിഷയങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയാൽ മാത്രമേ അറിയുകയുള്ളൂവെന്നും ഷൈലജ വ്യക്തമാക്കി.
പാർട്ടി കോടതി അല്ലെന്നും എന്നാൽ ചെറിയ തെറ്റുകളിൽ പോലും കർശന നടപടി സ്വീകരിക്കുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്നും അവർ പറഞ്ഞു. സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് നടത്തുന്ന പൂവൻകോഴി പ്രതിഷേധം അവരുടെ അവകാശമാണെന്നും ഷൈലജ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
