1.210 കിലോഗ്രാം കഞ്ചാവുമായി 42കാരൻ പിടിയിൽ

SEPTEMBER 14, 2026, 10:13 PM

കൊല്ലം: വിൽപന നടത്താനായി കടത്തിക്കൊണ്ടുവന്ന 1.210 കിലോഗ്രാം കഞ്ചാവുമായി 42-കാരൻ പിടിയിൽ. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനത്തിൽ അയ്യപ്പനെയാണ് പത്തനാപുരം പൊലീസും കൊല്ലം റൂറൽ ഡാൻസഫും (DANSAF) ചേർന്ന് പിടികൂടിയത്.

പത്തനാപുരം കല്ലുംകടവിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാളുടെ പക്കൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദിലീപ് ഖാൻ, എഎസ്ഐ ആശദേവി, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്, അഭി സലാം എന്നിവരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam