മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം

SEPTEMBER 14, 2026, 9:29 PM

എറണാകുളം:   മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ പിതാവിന് ദാരുണാന്ത്യം.  മലയാറ്റൂർ സ്വദേശി ദേവസിക്കുട്ടി (70) ആണ് മരിച്ചത്. 

സംഭവത്തിൽ മകൻ ഡേവിസിനെതിരെ കാലടി പൊലീസ് കേസെടുത്തു. സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് ഡേവിസിന്റെ പതിവായിരുന്നു. 

ഭാര്യയെ ആക്രമിച്ചപ്പോൾ തടയാൻ എത്തിയതായിരുന്നു പിതാവായ ദേവസിക്കുട്ടി. തടയാൻ ശ്രമിച്ച പിതാവിനെ ഡേവിസ് തള്ളിമാറ്റിയതോടെ തല ഭിത്തിയിലിടിച്ച് താഴെ വീഴുകയുമായിരുന്നു.

vachakam
vachakam
vachakam

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam