കല്യാണം കഴിഞ്ഞ് പന്തലിലെത്തിയപ്പോൾ ഭക്ഷണമില്ല, കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങുകാർ ചെയ്ത ചതി

SEPTEMBER 14, 2026, 8:07 PM

കോട്ടയം: വിവാഹ സത്ക്കാരത്തിന് ഭക്ഷണം കൊടുക്കാൻ കഴിയുന്ന അവസ്ഥയെപ്പറ്റി ആലോചിച്ചുനോക്കൂ. വിവാഹം നടത്തുന്ന വീട്ടുകാരുടെ ടെൻഷൻ എന്തുമാത്രം ഉണ്ടാകും. അത്തരത്തിൽ  വിവാഹ ചടങ്ങുകളിൽ ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ കാറ്ററിങ്ങ് സർവീസുകാർ മുങ്ങി. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ്ങ് സർവീസിനെതിരെയാണ് പൊലീസിൽ പരാതി കിട്ടിയത്. 

മുണ്ടക്കയത്തും കഞ്ഞിക്കുഴിയിലുമായി രണ്ട് കല്ല്യാണങ്ങൾക്കാണ് ഭക്ഷണം മുടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.  

കഞ്ഞിക്കുഴിയിലെ പരാതിയിൽ കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതിയിൽ മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്.  വീട്ടുകാരെ കബളിപ്പിച്ച വിവരം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ സമാന സംഭവങ്ങൾ ഉദയം കാറ്ററിങ്ങ് സ‍ർവീസിന്‍റെ ഭാഗത്ത് മുമ്പ് ഉണ്ടായിട്ടുണ്ടെന്ന നിരവധി കമന്‍റുകളും വരുന്നുണ്ട്

vachakam
vachakam
vachakam

 ഓൺലൈൻ വഴിയാണ് രണ്ട് വീട്ടുകാരും ഉദയം കാറ്ററിങ്ങ് സർവീസിനെ പറ്റി അറിഞ്ഞത്. കാറ്ററിങ്ങ് നടത്തിപ്പുകാരനായ വിഷ്ണുവിന് മുൻകൂറായി ഒരു ലക്ഷം രൂപയും നൽകി. 

 കല്യാണ ചടങ്ങുകൾ കഴിഞ്ഞിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് കൊടുത്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam