വനിതാ സുഹൃത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകി; കരസേന മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

OCTOBER 26, 2026, 12:00 AM

വെല്ലൂർ: സൗഹൃദം തുടങ്ങിയത് വാട്സാപ്പിലൂടെ, പിന്നീട് ചോർത്തി നൽകിയത് സൈനിക രഹസ്യങ്ങളും. സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയ  കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിലായി. ആയുധങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇയാൾ വനിതാ സുഹൃത്തിന് പറഞ്ഞുകൊടുത്തത്. 

വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയും കരസേനയിൽ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത ബാബു പി (52) ആണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്. 

ഒരു വർഷം മുൻപാണ് ബാബുവും യുവതിയും സൗഹൃദം തുടങ്ങിയത്. ഇവരുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളോടു ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളും പങ്കുവച്ചിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ കേന്ദ്ര അന്വേഷണ ഏജൻസികളെ വിവരം അറിയിച്ചതോടെയാണ് പിടിയിലായത്. 2025-ലാണ് മിലിട്ടറി എക്യുപ്‌മെന്റ് ഡിവിഷനിൽ നിന്ന് ക്യാപ്റ്റനായി ബാബു വിരമിച്ചത്. 

vachakam
vachakam
vachakam

 ഡിആർഡിഒ ഉദ്യോഗസ്ഥ എന്ന വ്യാജേന ബാബുവുമായി ബന്ധപ്പെട്ട സ്ത്രീയെ ഇതുവരെ തിരിചറിഞ്ഞിട്ടില്ലെന്നും, ഇവർ വിദേശ വനിതയാണോ എന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു 

സൈനിക ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ബാബു ഇവർക്ക് കൈമാറിയതായും നിലവിൽ സേവനത്തിലുള്ള മറ്റ് ആർമി ഉദ്യോഗസ്ഥരിൽ നിന്നും ഇയാൾ വിവരങ്ങൾ ശേഖരിച്ചിരുന്നതായും സംശയിക്കുന്നു. തുടർന്ന് ഇന്റലിജൻസ് ബ്യൂറോ (IB) ഇവരുടെ മൊബൈൽ നമ്പറുകൾ നിരീക്ഷിച്ചപ്പോഴാണ് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ കൈമാറിയതായി കണ്ടെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam