യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഒക്ടോബർ 27ന് ട്രെയിനുകൾക്ക് നിയന്ത്രണം

OCTOBER 25, 2026, 8:11 PM

തിരുവനന്തപുരം: ഒക്ടോബർ 27ന് ട്രെയിനുകൾക്ക് നിയന്ത്രണം. യാത്രാനിയന്ത്രണം വരാനുള്ള കാരണമിതാണ്. കളമശ്ശേരി സ്റ്റേഷനിൽ ഇലക്ട്രോണിക് ഇന്‌റർലോക്കിങ് പ്രവൃത്തികൾ നടക്കുന്നതിനാലാണ് നിയന്ത്രണങ്ങൾ.

കെഎസ്ആർ ബെംഗളൂരു-എറണാകുളം ജങ്ഷൻ(26651) വന്ദേഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ച തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ബാക്കിയുള്ള നിയന്ത്രണങ്ങൾ ഇങ്ങനെയാണ്!

എറണാകുളം ജങ്ഷൻ-കെഎസ്ആർ ബെംഗളൂരു(26652) ചൊവ്വാഴ്ച തൃശൂരിൽനിന്നാകും പുറപ്പെടുക. എറണാകുളത്തിനും തൃശൂരിനും ഇടയിൽ സർവീസ് റദ്ദാക്കി. വൈകിട്ട് 3.20ന് ട്രെയിൻ തൃശൂരിൽനിന്ന് പുറപ്പെടും. എറണാകുളം ജങ്ഷൻ-ഹസ്രത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്(12617) ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.55നാകും എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുക.

vachakam
vachakam
vachakam

മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്( 16649) ഒരുമണിക്കൂറും 15 മിനിറ്റും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ-ലോകമാന്യതിലക് നേത്രാവതി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്(16346) ഒരുമണിക്കൂറും 20 മിനിറ്റും വൈകും. തിരുനെൽവേലി-ജാംനഗർ എക്‌സ്പ്രസ്(19577) 40 മിനിറ്റ് വൈകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam