വീണ്ടും ജിവനെടുത്ത് മരണപ്പാച്ചിൽ!  മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു 

OCTOBER 25, 2026, 11:39 PM

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് മരണപ്പാച്ചിൽ! മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം.

മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 

 മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. 

vachakam
vachakam
vachakam

 ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam